Saturday, 30 May 2009

വെളിച്ചം.

ഒഴുകിയിറങ്ങുകയാണ്
നിന്റെ നനുത്ത സ്നേഹം.
എന്റെ വിരലുകളിലൂടെ,
എന്റെ മിഴികളിലൂടെ,
എവിടേയ്ക്കെന്നറിയാതെ.
എനിക്കു ചുറ്റുമിന്ന്
ആകാശമോ ഭൂമിയോ
കറുപ്പോ വെളുപ്പോ
സ്വർഗ്ഗമോ നരകമോ ഇല്ല;
നിന്റെ സ്വപ്നങ്ങളുടെ തണുപ്പു മാത്രം.
നിഴലുകൾക്കിടയിലേയ്ക്ക്
ഓടിമറയുന്നതിനു മുൻപ്
നീയെനിക്കു തന്ന
വാടാത്ത പൂക്കളുടെ ഓർമ്മയ്ക്ക്
ഞാനിത്തിരി
നിലാവു നിനക്കു തന്നുകൊള്ളട്ടേ?
കാലം കവർന്നെടുത്തവയ്ക്കു പകരം
സ്നേഹം നീട്ടുന്ന കുഞ്ഞു വെളിച്ചം.

7 comments:

അരുണ്‍ കരിമുട്ടം said...

കാലം കവർന്നെടുത്തവയ്ക്കു പകരം
സ്നേഹം നീട്ടുന്ന കുഞ്ഞു വെളിച്ചം.

:)
നല്ല വരികള്‍

അച്ചു said...

നന്ദി, അരുൺ.

Unknown said...

i hav read almost all ur poems.., and iam a great fan of yours from Kannur.., waiting eagerly for more poems...

അച്ചു said...

thanks drisya.but waiting for my poems would b quite boring...!

Unknown said...

why dear saying so..,, may your poems are worthwhile for someone

അച്ചു said...
This comment has been removed by the author.
Unknown said...

ya sure Achu its my pleasure..., i wil send it just check it over.., k